പാനൂർ(www.panoornews.in)ചെറുവാഞ്ചേരിയിൽ ജനവാസമേഖലയായ മണിയാറ്റയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പഴയ ചെങ്കൽപ്പണയിൽ കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനും, കണ്ണവം ഫോറസ്റ്റ് വാച്ചറുമായ ബിജിലേഷ് കോടിയേരി രാജവെമ്പാലയെ പിടികൂടി. നാല് മീറ്ററോളം നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.


പാമ്പിനെ പിന്നീട് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റേയും, സെക്ഷൻ ഓഫീസർ ഷൈജു പുതുശ്ശേരിയുടെയും നേതൃത്വത്തിൽ ഉൾവനത്തിൽ തുറന്നു വിട്ടു.
A huge king cobra was found in a residential area in Cheruvanchery; Mark activist Bijilesh Kodiyeri reached the spot and caught it
